അദാനി ഗ്രൂപ്പ് ആരോഗ്യമേഖലയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ‘അദാനി ഹെൽത്ത് വെഞ്ച്വേഴ്സ്’ എന്ന ഉപസ്ഥാപനത്തെ അദാനി എന്റർപ്രൈസസിൽ ലയിപ്പിച്ചു. എ.എച്ച്.വി.എല്ലിൽ മെഡിക്കൽ, ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഉണ്ടായിരിക്കും.
ആരോഗ്യമേഖലയിലേക്ക് ചുവടുവയ്ക്കുന്ന അദാനി ഗ്രൂപ്പിന്റെ ആശുപത്രികൾക്കും ഫാർമസികൾക്കും നേതൃത്വം നൽകുന്നത് എ.വി.എച്ച്.എല്ലാണ്. ഓൺലൈൻ, ഓഫ്ലൈൻ ഫാർമസി വ്യവസായത്തിലാണ് അദാനി ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
സിമന്റ് കമ്പനികളായ അംബുജ സിമന്റ്, എസിസി എന്നിവയുടെ ഓഹരികൾ ഹോൾസിമിൽ നിന്ന് അദാനി ഗ്രൂപ്പ് അടുത്തിടെ വാങ്ങിയിരുന്നു. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകളിൽ അദാനി ഗ്രൂപ്പ് ഇതിനകം ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.