500 രൂപയ്ക്ക് മുകളിലുള്ള കുടിവെള്ള ബില്ലുകൾ ജൂൺ 15ന് ശേഷം ഓൺലൈനായി അടച്ചാൽ മതിയെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് തീരുമാനം. യുപിഐ ആപ്ലിക്കേഷനുകൾ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും കുടിവെള്ള ചാർജ് ഓൺലൈനായി അടയ്ക്കാം.