ൻയൂഡൽഹി: കൃഷ്ണ ജൻമഭൂമിയിൽ നിന്ന് പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ പ്രവർത്തകർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പതിനേഴാം നൂറ്റാണ്ടിലെ പള്ളിയെ കൃഷ്ണ ജൻമഭൂമി എന്ന് ഹിന്ദുത്വ സൈദ്ധാന്തികർ അവകാശപ്പെടുന്ന സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച നിരവധി ഹർജികളിൽ ഒന്ന് പരിഗണിക്കുകയായിരുന്നു കോടതി.