മോഷ്ടാവ് കിണറ്റില്‍ വീണു; രക്ഷിച്ച് പൊലീസിൽ ഏൽപിച്ച് അയൽക്കാർ

ആളൊഴിഞ്ഞ വീട്ടിൽ നിന്ന് മോഷ്ടിക്കാൻ പോയ മോഷ്ടാവ് കിണറ്റിൽ വീണു. നിലവിളിയും ബഹളവും കേട്ട് അയൽവാസികളും അഗ്നിരക്ഷാസേനയും ചേർന്ന് ഒടുവിൽ മോഷ്ടാവിനെ കരയിലെത്തിച്ച് പൊലീസിൽ ഏൽപ്പിച്ചു. കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് ഇന്നലെ രാത്രിയാണ് സംഭവം.

ലൈഫ് മിഷൻ താക്കോൽദാനം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. തിരുവനന്തപുരം കഠിനംകുളത്ത് പുതുതായി നിർമ്മിച്ച 20,808 വീടുകളുടെ താക്കോൽ വിതരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

നടിയെ ആക്രമിച്ച കേസ്; ശരത് ദൃശ്യങ്ങൾ കണ്ട ശേഷം നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കൈക്കലാക്കിയെന്നും പിന്നീട് പലതവണ കണ്ട ശേഷം അത് നശിപ്പിച്ചുവെന്നും ക്രൈംബ്രാഞ്ച്. ഈ വസ്തുത സാധൂകരിക്കുന്ന അഭിഭാഷകരുടെ ഫോൺ കോളും തെളിവായി.

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ കേന്ദ്ര ഏജന്‍സികൾ സഹായിക്കുന്നിലെന്ന് പരാതി

നടിയെ ആക്രമിച്ച കേസിലെ പ്രതി വിജയ് ബാബുവിനെ തിരികെ കൊണ്ടുവരാനുള്ള കേരള പൊലീസിൻറെ ശ്രമം പരാജയപ്പെട്ടു. വിജയ് ബാബുവിനെ നാടുകടത്താനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ സഹകരണത്തോടെ വേണം. എന്നാൽ, കേന്ദ്ര ഏജൻസികളിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്നാണ് പരാതി.

ഭാര്യക്ക് പിന്‍വാതില്‍ നിയമനം; സംഘപരിവാര്‍ പ്രചരണത്തിനെതിരെ അഭിലാഷ് മോഹനന്‍

ഭാര്യ വന്ദന മോഹന്‍ദാസിനെ കുസാറ്റ് സർവകലാശാലയിൽ നിയമിച്ചത് തന്റെ ഇടപെടൽ മൂലമാണെന്ന സംഘപരിവാർ പ്രചാരണത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ. ഇത് തെളിയിക്കപ്പെട്ടാൽ താൻ പത്രപ്രവർത്തനം ഉപേക്ഷിക്കുമെന്നും അവർ പറയുന്ന ജോലി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

“പശുവിനെ കൊല്ലാനാവില്ല, നടിയുടെ പരാമർശം അജ്ഞത മൂലം”

ഭക്ഷണത്തിനായി പശുക്കളെ കൊല്ലുന്നതിനെ പിന്തുണച്ച നടി നിഖില വിമലിനെതിരെ ബിജെപി നേതാവ് എം ടി രമേശ്. പല സംസ്ഥാനങ്ങളിലും പശുക്കളെ കശാപ്പ് ചെയ്യുന്നത് ഭരണഘടനാപരമായി അവകാശമുള്ളതിനാൽ നിരോധിച്ചിട്ടുണ്ടെന്നും നടിയുടെ അജ്ഞത മൂലമാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിൽ യുക്രൈൻ വിദ്യാർത്ഥികൾക്ക് മെഡിക്കൽ സീറ്റ്; തടഞ്ഞ് കേന്ദ്രം

യുദ്ധത്തെ തുടർന്ന് പഠനം പൂർത്തിയാക്കാൻ കഴിയാതെ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയവർക്ക് മെഡിക്കൽ സീറ്റുകൾ അനുവദിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനം കേന്ദ്ര സർക്കാർ തടഞ്ഞു. നിലവിലുള്ള നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഗ്യാൻവാപി മസ്ജിദ് വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിലെ സർവേ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി സിവിൽ കോടതി അഭിഭാഷകൻ കമ്മീഷണർമാർക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും.

‘പാചകവാതക സിലിന്‍ഡര്‍ കേരളത്തിന് കിട്ടുന്നത് 23.95 രൂപ മാത്രം’

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളിൽ നിന്ന് സംസ്ഥാനത്തിന് 23.95 രൂപ മാത്രമാണ് നികുതിയായി ലഭിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സിലിണ്ടറിന് 300 രൂപയിലധികം സംസ്ഥാനത്തിന് ലഭിക്കുമെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

മഴക്കെടുതികള്‍ നേരിടാന്‍ ഇത്തവണ ഡ്രോണും; ഫയര്‍ ഫോഴ്‌സ് വിഭാഗം സജ്ജം

മഴയെ നേരിടാൻ അഗ്നിരക്ഷാസേന സജ്ജമാണെന്ന് മേധാവി ബി.സുധാകരൻ. ഇത്തവണ ഡ്രോണുകൾ അപകടമേഖലകളിൽ നിരീക്ഷണത്തിനും ഉപയോഗിക്കും. ജലാശയങ്ങളിലും പുഴകളിലും ആളുകൾ ഇറങ്ങരുതെന്നും ഫയർഫോഴ്സ് വിഭാഗം മേധാവി മുന്നറിയിപ്പ് നൽകി.ജീവനക്കാർക്കൊപ്പം പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.