കൊവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ല; 9 മാസം തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ

  കൊവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്ത കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് സർക്കാർ … Read More

കരുതല്‍ ഡോസിന്റെ ഇടവേള കുറക്കുമോ; വാക്‌സിന്‍ ഉപദേശക സമിതിയുടെ നിര്‍ണായകയോഗം ഇന്ന്

  കരുതല്‍ ഡോസിന്റെ ഇടവേളയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാക്‌സിന്‍ ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിലെ ഇടവേള ഒമ്പതില്‍നിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന നിര്‍ദേശം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് യോഗം കൂടിയാലോചന നടത്തും. കൊവിഡ് വാക്‌സിനേഷന്‍ … Read More

രാജ്യത്ത് കൊവിഡ് കൂടുന്നു; മൂവായിരം കടന്ന് പ്രതിദിന കണക്ക്

  രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗ ബാധിതരില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.8 ശതമാനം വര്‍ധയാണ് ഉണ്ടായത്. … Read More

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കില്‍ പിഴ

  സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന് ഉത്തരവില്‍ ഇല്ല. ഡല്‍ഹി, തമിഴ്നാട് … Read More

തായ്‍ലാൻഡിൽ ഇനി ആർ.ടി.പി.സി.ആർ വേണ്ട; വിദേശ സഞ്ചാരികൾക്കായി പുതിയ മാനദണ്ഡങ്ങൾ

  വിദേശ സഞ്ചാരികൾക്ക് ഇളവുമായി തായ്‍ലാൻഡ് . രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് ആർ.ടി.പി.സി.ആർ ഫലം വേണ്ട എന്നതിന് സെന്റർ ഫോർ കൊവിഡ്-19 സി റ്റ്വേഷൻ അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകി. 2022 മെയ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് തായ്‍ലാൻഡ് അതോറിറ്റി … Read More

രാജ്യത്ത് കുട്ടികൾക്കും വാക്‌സിൻ നൽകാൻ ശുപാർശ

  രാജ്യത്ത് കുട്ടികൾക്കും വാക്‌സിൻ നൽകാൻ ശുപാർശ. ആറ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാനാണ് ശുപാർശ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് നിർദേശം മുന്നോട്ടുവച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.

കൊവിഡിന്റെ പുതിയ വകഭേദമായ XE ഇന്ത്യയിലും സ്ഥിരീകരിച്ചു.

  മുംബൈയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത്. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതലുള്ളതാണ് XE വകഭേദം. ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളിൽ ഏറ്റവും പകർച്ച ശേഷി കൂടിയതാണിത്. ലോകമെങ്ങും മൂന്നാം തരംഗത്തിന് കാരണമായ ബി … Read More

കോവിഡ് നാലാം തരംഗവും വരും, വേരിയന്റ് ഡെൽറ്റ പോലെങ്കിൽ അപകടം

  കോവിഡ് മരണം പൂജ്യം രേഖപ്പെടുത്തിയ ആശ്വാസദിവസവും കേരളം അടുത്തിടെ പിന്നിട്ടു കഴിഞ്ഞു. ഇന്ത്യയിലും സംസ്ഥാനത്തും കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കിലേക്കു നീങ്ങുമ്പോൾ നിയന്ത്രണങ്ങൾ ഏതാണ്ട് അവസാനിച്ച നിലയിലാണ്. മാസ്‌ക് ഒഴിവാക്കുന്നതിനെപ്പറ്റി വരെ സംസ്ഥാനം ചർച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. … Read More

തിയറ്ററുകളും ഹോട്ടലുകളും പൂർണതോതിൽ തുറക്കാം

  രണ്ടു വർഷത്തെ കോവിഡ് നിയന്ത്ര‌‌ണങ്ങൾക്കു ശേഷം സംസ്ഥാനം ഏറെ‌ക്കുറെ സാധാരണ നിലയിലേക്കു മടങ്ങുന്നു. മാസ്ക്കും അകലം പാലിക്കലുമായിരിക്കും ഇനി പ്രധാന നിയന്ത്രണങ്ങൾ. സംസ്ഥാനത്ത് ‌എല്ലാ പൊതുപരിപാടികളിലും 1500 പേരെ പങ്കെടുപ്പിക്കാൻ കലക്ടർമാർക്ക് അനുമതി നൽകുന്നത് ഉൾപ്പെടെ ഇളവുകൾ നൽകി സർക്കാർ … Read More

യാത്രക്കാര്‍ക്ക് ആശ്വാസം; റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

  ഇന്ത്യയിൽ നിന്ന് ദുബായിലേക്കുളള യാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. വിമാനത്താവളങ്ങളിൽ കോവിഡ് ദ്രുതപരിശോധന(റാപ്പിഡ് ടെസ്റ്റ്) ഒഴിവാക്കി. 48 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധനയിൽ ഇളവില്ല. ഇളവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും